Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Less Coconut Prices

10 ദി​വ​സം, 17 രൂ​പ കു​റ​ഞ്ഞു ; തേ​ങ്ങ വി​ല​യി​ടി​ക്കാ​ൻ ത​മി​ഴ്നാ​ട് ലോ​ബി

ക​​​ണ്ണൂ​​​ർ: തേ​​​ങ്ങ വി​​​ല​​​യി​​​ടി​​​ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട് ലോ​​​ബി. ത​​​മി​​​ഴ്നാ​​​ട് തേ​​​ങ്ങ എ​​​ടു​​​ക്കു​​​ന്ന​​​തു നി​​​ർ​​​ത്തി​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ തേ​​​ങ്ങ​​​യു​​​ടെ വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു. മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ 2000 ട​​​ൺ തേ​​​ങ്ങ കെ​​​ട്ടി​​​കി​​​ട​​​ക്കു​​​ന്നു.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം എ​​​ണ്ണ​​​മി​​​ല്ലു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ത​​​മി​​​ഴ്നാ​​​ട് തി​​​രു​​​പ്പൂ​​​രി​​​ന​​​ടു​​​ത്തു​​​ള്ള കാ​​​ങ്ക​​​യ​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന പ​​​ച്ച​​​ത്തേ​​​ങ്ങ കാ​​​ങ്ക​​​യ​​​ത്തേ​​​ക്കാ​​​ണ് പോ​​​കു​​​ന്ന​​​ത്. ഇ​​​ത് കൊ​​​പ്ര​​​യാ​​​ക്കി​​​യ ശേ​​​ഷം വെ​​​ള്ളി​​​ച്ചെ​​​ണ്ണ​​​യാ​​​ക്കി ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ഇ​​​വി​​​ടെ നി​​​ന്നാ​​​ണ്.

​എ​​​ന്നാ​​​ൽ, ക​​​ന​​​ത്ത മ​​​ഴ കാ​​​ര​​​ണം കാ​​​ങ്ക​​​യ​​​ത്തേ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള പ​​​ച്ച​​​ത്തേ​​​ങ്ങ എ​​​ടു​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തോ​​​ടെ, പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ളും നാ​​​ളി​​​കേ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​ണ്. എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ തേ​​​ങ്ങ വി​​​ല കു​​​റ​​​യ്ക്കാ​​​നു​​​ള്ള ത​​​മി​​​ഴ്നാ​​​ട് ലോ​​​ബി​​​യു​​​ടെ ക​​​ളി​​​യാ​​​ണ് ഇ​​​തി​​​ന്‍റെ പി​​​ന്നി​​​ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും വ്യാ​​​പാ​​​രി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഒ​​​ക്‌​​​ടോ​​​ബ​​​ർ മു​​​ത​​​ൽ ജ​​​നു​​​വ​​​രി വ​​​രെ​​തേ​​​ങ്ങ​​​യ്ക്ക് വി​​​ല​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വാ​​​ണ് . ക​​​ഴി​​​ഞ്ഞ 10 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തേ​​​ങ്ങ​​​യു​​​ടെ വി​​​ല 17 രൂ​​​പ​​​യോ​​​ള​​​മാ​​ണു കു​​​റ​​​ഞ്ഞ​​​ത്. 75 രൂ​​​പ വി​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ച്ച​​​ത്തേ​​​ങ്ങ​​​ക്ക് കി​​​ലോ​​​യ്ക്ക് ഇ​​​പ്പോ​​​ൾ 58 രൂ​​​പ​​​യാ​​​ണ്. 82 രൂ​​​പ​​​വ​​​രെ നാ​​​ളി​​​കേ​​​ര​​​ത്തി​​​ന് വി​​​ല വ​​​ന്നി​​​രു​​​ന്നു. വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്കും വി​​​ല കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

Latest News

Corehub Up